ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസ് : പാസ്റ്റര്‍ കുറ്റക്കാരന്‍ - കോടതിതൃശൂര്‍: പട്ടികജാതിക്കാരിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പാസ്റ്റര്‍ കുറ്റക്കാരനെന്നു കോടതി വിധിച്ചു. പീച്ചി തെക്കേപായ്ക്കണ്ടം സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ സനല്‍ കെ ജയിംസ് (35) ആണ് പ്രതി. 2013 മുതല്‍ 15 വരെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചില്‍ വച്ചും പാസ്റ്ററുടെ ഔദ്യോഗിക വസതിയില്‍ വച്ചും പലവട്ടം പെണ്‍കുട്ടിയെ ബലാത്സംഗത്തിനു വിധേയമാക്കിയെന്നാണ് കേസ്. ശിക്ഷ ഇന്നു വിധിക്കും.

RELATED STORIES

Share it
Top