ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യുപി ഡിജിപി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് പോലിസ് മേധാവി. കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളുടെ ഭാഗമാണ് ഏറ്റുമുട്ടലുകളെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ കൊടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ഡിജിപി പറയുന്നു. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥാനമേറ്റശേഷം ചുരുങ്ങിയത് 63 കുറ്റവാളികളാണ് പോലിസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. പോലിസ് നടപടികളില്‍ 500ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇപ്പോള്‍ നടപ്പിലാക്കുന്നത് പോലിസിന്റെ തന്ത്രമാണ്. അതിനെ ഏറ്റുമുട്ടല്‍ എന്നു വിളിക്കുന്നില്ല. പോലിസിന്റെ ഇടപെടലെന്നാണ് വിളിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

RELATED STORIES

Share it
Top