ഏറ്റവും വലിയ സുരക്ഷാ സന്ദേശവുമായി ദുബൈ ആര്‍.ടി.എക്ക് ഗിന്നസ് റെക്കോര്‍ഡ്

ദുബയ്: ലോകത്തെ ഏറ്റവും വലിയ സുരക്ഷാ ബോധവത്കരണ സന്ദേശത്തിനുള്ള ഗ്വിന്നസ് റെക്കോര്‍ഡ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍.ടി.എ) സ്വന്തമാക്കി. 'നിങ്ങളുടെ ജീവിതം ഒരു ഫോണ്‍ കോളിനേക്കാള്‍ വിലപ്പെട്ടത്' എന്ന 20,000ലേറെ ലിഗോ ബ്ലോക്കുകള്‍ ഉപയോഗിച്ച് എഴുതിയ ബോധവത്കരണ സന്ദേശത്തിനാണ് ഗിന്നസ് അംഗീകാരം ലഭിച്ചത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. പ്രധാന വേദിയായ ദുബയ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 140,000 ലിഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് സന്ദേശം എഴുതിയിട്ടുള്ളത്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന അപകടത്തിന്റെ തീവ്രത മനസിലാക്കാന്‍ സഹായിക്കുന്നതാണ് ബൃഹത്തായ ബോധവത്കരണമെന്ന് ആര്‍.ടി.എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാഇദ ബിന്‍ അദായി പറഞ്ഞു.
2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അപകട മരണ നിരക്ക് 80 ശതമാനത്തിലേറെ കുറച്ചുകൊണ്ടുവരാന്‍ ആര്‍.ടി.എക്ക് സാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. 2017ല്‍ ജനസംഖ്യയിലെ ലക്ഷം പേരില്‍ 21.7 കേസുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത് 2017ല്‍ 2.5 കേസുകളായി കുറഞ്ഞതായാണ് കണക്കുകള്‍.

RELATED STORIES

Share it
Top