ഏരീസ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം ഇറക്കും

ദുബയ്: യു എ ഇ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ് ഇരുപതു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്ത്യയിലും മധ്യ പൗരസ്ത്യ ദേശത്തും ആയിരം കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ സോഹന്‍ റോയ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .സാമുദ്രിക ,വിനോദ സഞ്ചാര ,മനോരഞ്ജക മേഖലകളിലാണ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇത്രയും നിക്ഷേപം നടത്തുക .2000 സമ്പന്ന സംഘങ്ങളുടെ ഒരു കണ്‍സോര്‍ട്ടിയമാണ് ഏറീസിന് കീഴില്‍ നിക്ഷേപത്തിന് തയാറായിരിക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം സിനിമകള്‍ നിര്‍മിക്കുമെന്നും സോഹന്‍ റോയ് അറിയിച്ചു. ചടങ്ങില്‍ സോഹന്‍ റോയുടെ പുസ്തകം ഖലീജ് ടൈംസ് ബിസിനസ് എഡിറ്റര്‍ ഐസക് പട്ടാണിപറമ്പിലിന് നല്‍കി പ്രകാശനവും നടത്തി.RELATED STORIES

Share it
Top