ഏമ്പക്കം വിടരുത്,നാടന്‍ ഭാഷ സംസാരിക്കരുത്;പുതിയ സര്‍ക്കുലറുമായി എസ്ബിഐ

ന്യൂഡല്‍ഹി:ജീവനക്കാര്‍ക്ക് പുതിയ സര്‍ക്കുലറുമായി എസ്ബിഐ. ജോലിക്കിടയിലോ മീറ്റിങ്ങുകളിലോ ജീവനക്കാര്‍ ഏമ്പക്കം വിടുകയോ നാടന്‍ ഭാഷയില്‍ സംസാരിക്കുകയോ ചെയ്യരുതെന്നാണ് പുതിയ സര്‍ക്കുലര്‍. ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ബിഐയുടെ പുതിയ സര്‍ക്കുലര്‍.കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു പേജ് വരുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.ജീന്‍സ്, ടീഷര്‍ട്ട്, ഷോര്‍ട്ട്‌സ്, ത്രീ ഫോര്‍ത്ത്, സ്‌പോര്‍ട്ട്‌സ് ഷൂ എന്നിവയൊക്കെ ധരിച്ച് ഓഫീസില്‍ വരുന്നതിനും ഇനി സര്‍ക്കുലര്‍ പ്രകാരം വിലക്കുണ്ട്. ബെല്‍റ്റും ഷൂവും ഓരേ കളര്‍ ആയിരിക്കണമെന്നും, ഷര്‍ട്ടിനനുസരിച്ച ടൈ വേണം ധരിക്കാനെന്നും സര്‍ക്കുലറില്‍ പറയുന്നു.

RELATED STORIES

Share it
Top