ഏപ്രില്‍ 29 മുതല്‍ യുഎഇ ഓണ്‍ അറൈവല്‍ വിസ അനുവദിക്കില്ല

uae

നിഷാദ് അമീന്‍

ജിദ്ദ: ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വരുന്ന ഏപ്രില്‍ 29 മുതല്‍ യുഎഇയിലേക്ക് ഓ ണ്‍ അറൈവല്‍ വിസ അനുവദിക്കില്ലെന്ന് ദുബയ് എമിഗ്രേഷന്‍ അതോറിറ്റി. യുഎഇയിലേക്ക് യാത്രചെയ്യുന്നതിന് മുമ്പു തന്നെ ഓണ്‍ലൈന്‍ വിസ നേടിയിരിക്കണമെന്നും അല്ലാത്തവരെ തിരിച്ചയക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
2016 ഏപ്രില്‍ 29 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിബന്ധന ബാധകം. ജിസിസി രാജ്യങ്ങളില്‍ താമസരേഖയുള്ള ജിസിസിക്കാരല്ലത്ത വിദഗ്ധ തൊഴിലാളികള്‍ക്ക് നിലവില്‍ യുഎഇയിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുണ്ട്. നേരത്തേ രണ്ടു തവണ ഓണ്‍ അറൈവല്‍ വിസ നിര്‍ത്തലാക്കി സര്‍ക്കുലര്‍ അയച്ചിരുന്നെങ്കിലും പൂര്‍ണതോതില്‍ നടപ്പാക്കിയിരുന്നില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. ജിസിസി പൗരത്വമുള്ളവര്‍ക്ക് യുഎഇ സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ വിസയുടെ ആവശ്യമില്ല. പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസയില്ലാതെ തന്നെ യഥേഷ്ടം യാത്രചെയ്യാവുന്നതാണ്.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന വിദേശികളുടെ താമസ രേഖ ചുരുങ്ങിയത് മൂന്നു മാസത്തെ കാലാവധിയുള്ളതായിരിക്കണം. പാസ്്‌പോര്‍ട്ടിന് ആറു മാസത്തെ കാലാവധിയാണ് വേണ്ടത്. യാത്ര ചെയ്യുന്ന തിയ്യതി മുതലാണ് ഇത് രണ്ടും കണക്കാക്കുക. ഇ-വിസ ഇല്ലാതെ എത്തുന്നവരെ വിമാനത്താവളത്തിലെ യുഎഇ ഉദ്യോഗസ്ഥര്‍ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ വിസയില്ലാതെ എത്തുന്ന യാത്രക്കാരെ ദുബയ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വന്ന വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചയക്കും.
വിസ അപേക്ഷകള്‍ www.e-dnr-d.a-e എന്ന വിലാസത്തിലാണ് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 844 2000 എന്ന നമ്പറിലോ epagents@emirates.com എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. [related]

RELATED STORIES

Share it
Top