ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. നിശ്ചിത കാലാവധിയിലേക്ക് തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ നടത്തിയ വിജ്ഞാപനത്തിനെതിരേയാണ് പ്രതിഷേധം.
1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്റ്റില്‍ നിയമഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനുവരി ആദ്യവാരം കരടു വിജ്ഞാപനം ഇറക്കിയപ്പോള്‍ തന്നെ ഈ നീക്കത്തിനെതിരേ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. രണ്ടാഴ്ചയ്ക്കു മുമ്പ് മാത്രം നോട്ടീസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്നതാണ് വിജ്ഞാപനം. വസ്ത്രവ്യാപാരം ഉള്‍പ്പെടെ ചുരുക്കം  മേഖലകളില്‍ മാത്രം നിലവിലുള്ള നിയമമാണ് എല്ലാ തൊഴില്‍ മേഖലകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

RELATED STORIES

Share it
Top