ഏപ്രില്‍ ഒന്നുമുതല്‍ കൂടുതല്‍ മുന്നറിയിപ്പുമായി സിഗരറ്റ് പാക്ക് വിപണിയിലെത്തും
swapna en2016-03-30T10:59:00+05:30

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ സിഗരറ്റ് പാക്കുകള്‍ 85 ശതമാനവും ദോഷ മുന്നറിയിപ്പുമായി വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമാണ് ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇത്തവണ നടപ്പാക്കാന്‍ പോവുന്നത്. പുകവലി മൂലമുണ്ടാവുന്ന രോഗങ്ങളെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ സചിത്ര മുന്നറിയിപ്പാണ് വെള്ളിയാഴ്ച മുതല്‍ വിപണിയിലിറങ്ങുന്ന സിഗരറ്റ് പാക്കില്‍ ഉണ്ടാവുക.
ഇതിനായി പാക്കറ്റിന്റെ 85 ശതമാനം സ്ഥലങ്ങളും മാറ്റി വയ്ക്കും. സിഗരറ്റിന്റെ പരസ്യത്തിനായി ബാക്കിയുള്ള സ്ഥലങ്ങളാണ് ഉപയോഗിക്കുക. പാര്‍ലമെന്ററി കാര്യ കമ്മിറ്റിയാണ് ഈ തീരുമാനം കഴിഞ്ഞ വര്‍ഷം ശുപാര്‍ശ ചെയ്തത്. 2014ല്‍ ആരോഗ്യ മന്ത്രാലയവും ഇതിന് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനെതിരേ ബിജെപിയിലെ തന്നെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. പിന്നീട് നിരവധി അനുകൂല കോടതി വിധികളും വന്നിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു. സിഗരറ്റ് പാക്കുകളില്‍ മാത്രമല്ല പുകയില ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ പാക്കറ്റുകളിലും ഇത്തരത്തിലാണ് ഇനി മുതല്‍ മുന്നറിയിപ്പുണ്ടാവുക.