ഏദനില്‍ ബോംബാക്രമണം: നിരവധി പേര്‍ കൊല്ലപ്പെട്ടു

ഏദന്‍: യമനിലെ തുറമുഖ നഗരമായ ഏദനില്‍ ശക്തമായ ബോംബാക്രമണം. രാത്രി വൈകിയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
തെക്കു പടിഞ്ഞാറന്‍ ഏദനിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.  കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരാണെന്നാണു പ്രദേശത്തെ ആശുപത്രിയില്‍ നിന്നുള്ള വിവരം. പരിക്കേറ്റവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

RELATED STORIES

Share it
Top