ഏത് ചില്ലുമേടയിലെ നേതാവായാലും വിദ്യാര്‍ഥികള്‍ക്ക് നീതി വാങ്ങിക്കൊടുക്കും : പി കെ ഫിറോസ്‌കുന്ദമംഗലം: ഏത് ചില്ലുമേടയിലെ നേതാവായാലും മര്‍ക്കസിലെ വഞ്ചിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ യൂത്ത് ലീഗും എം എസ് എഫും സമര രംഗത്തുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗ് നേതാക്കള്‍ക്കെതിരായ ചിലരുടെ പ്രസ്ഥാവനയാണ് സമരത്തിന് കാരണമെന്ന വാദം അപഹാസ്യമാണ്. കാലത്തിന്റെ ചവറ്റുകൊട്ടയില്‍ ഇടം പിടിക്കാത്ത അത്തരം പ്രസ്ഥാവനകള്‍ക്ക് മറുപടി പറയേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നും ഫിറോസ് പറഞ്ഞു.നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് സമദ് പെരുമണ്ണ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ മൂസ മൗലവി , ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട,യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലം പങ്കെടുത്തു.

RELATED STORIES

Share it
Top