ഏത്തായ് ബീച്ചില്‍ കടലേറ്റം രൂക്ഷം ; വീടുകള്‍ നശിച്ചുചേറ്റുവ: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഏത്തായ് ബീച്ചില്‍ നാലു ദിവസമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കടലേറ്റം ഇന്നലെ രാവിലെയും ശക്തിയായി. തിരകളടിച്ച് വീടുകളും, തെങ്ങുകളും, സ്ഥലങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. ഓലമേഞ്ഞ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഈച്ചരന്‍ ഉണ്ണികൃഷ്ണന്റെ ടെറസ് വീടിന്റെ ചുറ്റുമുള്ള തെങ്ങുകള്‍ കടപുഴകി വീണ് വീടിന്റെ തറ തിരമാലകള്‍ അടിച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഉണ്ണികോച്ചന്‍ വേലായുധന്റെ ഭാര്യ ശാരദയുടെ വീടിന്റെ മുറ്റത്തേക്ക് കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങളുമായി മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. ഏത് നിമിഷവും തകരുമെന്നുള്ള ഭയത്താല്‍ ഈച്ചരന്‍ ഉണ്ണികൃഷ്ണന്റെ വീടിനുള്ളിലുള്ള വീട്ടുപകരണങ്ങള്‍ എല്ലാം സുരക്ഷിതമായി സ്ഥലത്തേക്ക് എടുത്തുമാറ്റി. കഴിഞ്ഞ വര്‍ഷം ഈ ഭാഗത്ത് കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥന്മാരും വന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ തവണ കടല്‍ക്ഷോഭത്തെതുടര്‍ന്ന് നിരവധി വീടുകള്‍ കടലില്‍ ഒലിച്ചു പോയിരുന്നു. രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന സ്ഥലത്ത് യുദ്ധകാലടിസ്ഥാനത്തി ല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കടലോരവാസികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top