ഏതൊരു ദേശത്തിന്റെയും പുരോഗതി സാംസ്‌കാരിക ഉണര്‍വിലൂടെ: വിവേക് ഷാന്‍ഭാഗ്

കാസര്‍കോട്: സാംസ്‌കാരികമായ ഉണര്‍വ്വില്ലാതെ ഒരു ദേശത്തിനും പുരോഗതി ഉണ്ടാവില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ. വിവേക് ഷാന്‍ഭാഗ് പറഞ്ഞു. നാടിന്റെ വളര്‍ച്ച എന്നത് സാംസ്‌കാരികമായ വളര്‍ച്ചയാണ്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹമാണ് വളര്‍ന്നു വരേണ്ടത്. ഇതിന് ഉതകുന്ന സാഹചര്യങ്ങളാണ് ഭരണകൂടങ്ങള്‍ ഒരുക്കേണ്ടതെന്നും വിവേക് ഷാന്‍ഭാഗ് പറഞ്ഞു. ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന ബഹുഭാഷാ സാംസ്‌കാരികോല്‍സവിന്റെ കാസര്‍കോട്ടെ പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വരെ ആദരിച്ചു. രവീന്ദ്രന്‍ കൊടക്കാട്, പ്രമോദ് പയ്യന്നൂര്‍, കെ എം അബ്ദുര്‍റഹ്്മാന്‍, ടി എ ശാഫി, തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട്ടെ പരിപാടിക്ക് സമാപനം കുറിച്ച് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കലാവിരുന്ന് ഒരുക്കി.

RELATED STORIES

Share it
Top