ഏകാധിപത്യ ഭരണത്തിന് ഹിറ്റ്‌ലര്‍ നിയമങ്ങളുണ്ടാക്കി: എം എന്‍ കാരശ്ശേരി

കോഴിക്കോട്: ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നിയമ വിധേയമായാണ് പലതും ചെയ്തതെന്നും ഏകാധിപത്യം സ്ഥാപിക്കാന്‍ അത്തരം നിയമങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും സാഹിത്യ നിരൂപകന്‍ ഡോ. എം എന്‍ കാരശ്ശേരി പറഞ്ഞു. ലോകത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും ഈ രീതിയിലുള്ള കാര്യങ്ങള്‍ കണ്ടുവരുന്നതില്‍ ആശങ്കയുണ്ട്.
വല്‍സന്‍ നെല്ലിക്കോട് രചിച്ച ‘പ്രിയപ്പെട്ട ജര്‍മനി’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ പുസ്തകം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ പ്രകാശനം നിര്‍വഹിച്ചു. പ്രശസ്ത ഇംഗ്രീഷ്, മലയാളം ബ്ലോഗ് എഴുത്തുകാരിയും നോവലിസ്റ്റുമായ ഡോ. റാണി ബിനോയ് ഭദ്രദീപം കൊളുത്തി. ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു. നാഷനല്‍ ബുക്ക് ട്രസ്റ്റ് അഡൈ്വസറി ബോര്‍ഡ് അംഗം പ്രഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി.
അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ഗുരുവായൂരപ്പന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി, ഡോ. റാണി ബിനോയ്, ബാലചന്ദ്രന്‍ പുതുക്കുടി, അഭിജിത്ത് നാരങ്ങാളി, വല്‍സന്‍ നെല്ലിക്കോട് സംസാരിച്ചു.

RELATED STORIES

Share it
Top