ഏകദിന റാങ്കിങ് :പാകിസ്താന് മുന്നേറ്റംദുബയ്: ഐസിസി ഏകദിന റാങ്കിങില്‍ പാകിസ്താന് മുന്നേറ്റം. ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതോടെ എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കാണ് പാകിസ്താന്‍ ഉയര്‍ന്നത്. ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനവും ആസ്‌ത്രേലിയ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും ബംഗ്ലാദേശ് ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജോയ് റൂട്ട് മൂന്നാം സ്ഥാനത്തുമാണുള്ളത്. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ പാകിസ്താന്റെ ബാബര്‍ അസാം നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയുടെ ശിഖാര്‍ ധവാന്‍ 10ാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top