ഏകദിന റാങ്കിങ്; ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി; വിരാട് കോഹ്‌ലി തലപ്പത്ത് തന്നെ
ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. നിലവില്‍ ഒന്നാമതായിരുന്ന ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ ഇംഗ്ലണ്ടിന് 125 പോയിന്റും ഇന്ത്യക്ക് 122 പോയിന്റുമാണുള്ളത്. 2013 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടീം റാങ്കിങില്‍ ഒന്നാമതെത്തുന്നത്. 113 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, ആസ്‌ത്രേലിയ,  പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് യഥാക്രമം നാല് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്.
അതേ സമയം ഏകദിന ബാറ്റ്്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് തല്ലപ്പത്ത്. ആറാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് ആദ്യ 10ല്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ജസ്പ്രീത് ബൂംറ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്ത് യുസ്‌വേന്ദ്ര ചാഹലും ഇടം നേടി.

RELATED STORIES

Share it
Top