ഏകദിന ബൗളിങില്‍ കഗിസോ റബാദ ഒന്നാമത്



ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് റബദയ്ക്ക് ഒന്നാം സ്ഥാനത്തേക്കുള്ള വഴിതുറന്നത്. 22കാരനായ റബദയാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ദക്ഷിണാഫ്രിക്കയുടെ തന്നെ എബി ഡിവില്ലിയേഴ്‌സാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയുടെ തലപ്പത്ത്. ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‌ലി എന്നിവരാണ് രണ്ട് മൂന്നും സ്ഥാനത്തുള്ളത്. ആസ്‌ത്രേലിയയാണ് ടീം റാങ്കിങില്‍ ഒന്നാമത്.

RELATED STORIES

Share it
Top