ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്


നോട്ടിങ്ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. നോട്ടിങ്ഹാമില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലീഷ് നിര അടിച്ചെടുത്തത്.2016ല്‍ ഇംഗ്ലണ്ട് ഇതേ മൈതാനത്ത് തന്നെ പാകിസ്താനെതിരെ നേടിയ 444 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അലക്‌സ് ഹെയ്ല്‍സ് ( 92 പന്തില്‍ 147), ജോണി ബെയര്‍സ്‌റ്റോ (92 പന്തില്‍ 139), ജേസണ്‍ റോയ് ( 61 പന്തില്‍ 82), ഇയാന്‍ മോര്‍ഗന്‍ (30 പന്തില്‍ 67) എന്നിവരുടെ ബാറ്റിങാണ് ഇംഗ്ലണ്ടിന് റെക്കോഡ് ടോട്ടല്‍ സമ്മാനിച്ചത്.  ആസ്‌ത്രേലിയക്ക് വേണ്ടി ജൈ റിച്ചാര്‍ഡ്‌സണ്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

RELATED STORIES

Share it
Top