എ വി ജോര്‍ജിനെ അറസ് റ്റുചെയ്യണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍പത്തനംതിട്ട: വാരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പ്രതിയെ തേടി പൊലീസ് അലയേണ്ടെന്നും ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെ അറസ്റ്റുചെയ്യണമെന്നും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന കലക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. എസ്പിയുടെ ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിക്കണം. സംഭവത്തിനു മുന്‍പു തന്നെ കളമേശിരിയല്‍നിന്നു സിപിഎം നേതാവിന്റെ നാലു കോളുകള്‍ എസ്പിക്കു വന്നിരുന്നു. അതിനുശേഷമാണു ശ്രജീത്തിന്റെ കൊലപാതകത്തിന് എ വി  ജോര്‍ജ് നിര്‍ദേശം നല്‍കിയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. കേരളത്തില്‍ പോലീസിനെ ഉപയോഗിച്ചു നരനായാട്ടാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top