എ എസ് അനൂപ് സ്മാരക മാധ്യമ പുരസ്‌കാരം ടി പി ജലാലിന്

മലപ്പുറം: മഞ്ചേരി ഇന്‍ഡോഷെയര്‍ സാംസ്‌കാരിക കൂട്ടായ്മയുടെ രണ്ടാമത് എ എസ് അനൂപ് സ്മാരക അച്ചടിമാധ്യമ പുരസ്‌കാരം തേജസ് മലപ്പുറം റിപോര്‍ട്ടര്‍ ടി പി ജലാലിന്. 5001 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 2017 സപ്തംബര്‍ 18ന് തേജസില്‍ പ്രസിദ്ധീകരിച്ച 'കൃത്രിമമായി ഒക്ടീന്‍ വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ ലാഭം കൊയ്യുന്നു' എന്ന റിപോര്‍ട്ടിനാണ് അവാര്‍ഡ്. കായികവാര്‍ത്തകളും അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്.
മികച്ച ദൃശ്യമാധ്യമ റിപോര്‍ട്ടിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് വടകര റിപോര്‍ട്ടര്‍ വിപിന്‍ സി വിജയനും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മലപ്പുറം മലയാള മനോരമയുടെ സമീര്‍ എ ഹമീദിനും ടിവി കാമറാമാനായി മീഡിയ വണ്ണിന്റെ പി എം ഷാഫിക്കും ലഭിച്ചു. മംഗളം മലപ്പുറം റിപോര്‍ട്ടര്‍ വി പി നിസാറിന് അച്ചടിവിഭാഗത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

RELATED STORIES

Share it
Top