എസ് ബിഐ മിനിമം ബാലന്‍സ് തുക 1000 ആക്കുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുക 3000ത്തില്‍ നിന്ന് 1000 ആക്കി കുറക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ജൂണില്‍ നഗര മേഖലയില്‍ മിനിമം ബാലന്‍സ് തുക 5000 ആക്കി എസ്ബിഐ ഉയര്‍ത്തിയിരുന്നു.പിന്നീട് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 3000 ആയി കുറക്കുകയായിരുന്നു. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നത് മൂന്നുമാസ കാലാവധിയാക്കാനും ആലോചനയുണ്ട്.

RELATED STORIES

Share it
Top