എസ് ഡി പി ഐ പ്രചാരണ വര്‍ഷാരംഭം ഇന്ന് മുതല്‍

[caption id="attachment_389086" align="alignnone" width="671"] എസ് ഡി പി ഐ സ്ഥാപകദിനാഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പതാക ഉയര്‍ത്തുന്നു. ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍' തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, അഷ്‌റഫ് പ്രാവച്ചമ്പലം,ഷബീര്‍ ആസാദ് സമീപം[/caption]

തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് 'ജനകീയ രാഷ്ട്രീയത്തിന്റെ പത്ത് വര്‍ഷം' എന്ന പേരില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന പ്രത്യേക പ്രചാരണ പരിപാടികളുടെ തുടക്കം കുറിച്ച് കൊണ്ട് തിരുവനന്തപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പതാകയുയര്‍ത്തി.അതേ സമയം തന്നെ കോഴിക്കോട് പ്രചരണപരിപാടികള്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തി കൊണ്ട് തുടക്കം കുറിച്ചു.കോഴിക്കോട് എസ്ഡിപിഐ റീജിണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ്.

[caption id="attachment_389102" align="alignnone" width="649"] കോഴിക്കോട് എസ്ഡിപിഐ റീജിണല്‍ ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തുന്നു[/caption]

പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ന് സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും  മധുര പലഹാര വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടീല്‍, മഴക്കുഴിനിര്‍മ്മാണം, ഗൃഹ സമ്പര്‍ക്കം തുടങ്ങിയ വ്യത്യസ്ത പരിപാടികളോടെ സ്ഥാപകദിനമാചരിക്കും. നിരവധി ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കും. ദുരന്തമേഖലകളില്‍ വിദഗ്ദ സേവനം ലഭ്യമാക്കുന്നതിന് പ്രാപ്തരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ കര്‍മ്മസേന രൂപീകരിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

RELATED STORIES

Share it
Top