എസ് ഡി പി ഐ കലക്ടറേറ്റ് ധര്‍ണ നാളെ

കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക,പത്ത് ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ എസ്ഡിപിഐ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നാളെ രാവിലെ 10ന് ആരംഭിക്കുന്ന ധര്‍ണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എകെ സലാഹുദ്ദീന്‍ അധ്യക്ഷത വഹിക്കും. വിവിധ സംവരണ സമുദായ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് എകെ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ഖജാഞ്ചി അയത്തില്‍ റസാഖ്, വൈസ് പ്രസിഡന്റ് വി ഷാഹുല്‍ ഹമീദ്, സെക്രട്ടറിമാരായ ഷറാഫത്ത് മല്ലം, റിയാസ് കണ്ണനല്ലൂര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ കബീര്‍ പോരുവഴി, കെഎസ് ഷാജഹാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top