എസ്.ഡി.പി.ഐക്കാരെ പള്ളിക്കമ്മറ്റികളില്‍ പോലും ഉള്‍പ്പെടുത്താറില്ലെന്ന് ജലീല്‍തിരുവനന്തപുരം: മുസ്ലീം സമുദായം പൂര്‍ണമായി നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന്  മന്ത്രി കെ.ടി ജലീല്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പള്ളിക്കമ്മറ്റികളില്‍ പോലും ആരും ഉള്‍പ്പെടുത്താറില്ലെന്നും ജലീല്‍ പറഞ്ഞു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സി.പി.ഐ എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയെന്ന ആരോപണം ജലീല്‍ നിഷേധിച്ചു. ഇരുട്ടില്‍ പതിയിരുന്ന് നിരപരാധികളെ ആക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്.ഡി.പി.ഐ ചെയ്യുന്നതെന്ന് ജലീല്‍ ചോദിച്ചു. സി.പി.എമ്മില്‍ മതതീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആരോപണവും ജലീല്‍ തള്ളി. ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നാണ് ജലീല്‍ പറഞ്ഞത്.

RELATED STORIES

Share it
Top