എസ് ഡിപിഐ പ്രതിഷേധ സംഗമം: സംഘാടക സമിതി രൂപീകരിച്ചുകണ്ണൂര്‍: സംഘപരിവാര ഭീകരതയ്‌ക്കെതിരേ മതേതര ഇന്ത്യ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ 19ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പ്രകടനവും പ്രതിഷേധ സംഗമവും വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാറിനെയും ജനറല്‍ കണ്‍വീനറായി എന്‍ പി ഷക്കീലിനെയും തിരഞ്ഞെടുത്തു. വിവിധ ഉപസമിതി കണ്‍വീനര്‍മാരായി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, ബി ശംസുദ്ദീന്‍ മൗലവി, ടി കെ നവാസ്, എ ഫൈസല്‍, എ ആസാദ്, ജംഷീര്‍ സിറ്റി, നിസാര്‍ കാട്ടാമ്പള്ളി തുടങ്ങിയവരെയും തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ ഫൈസല്‍ സംസാരിച്ചു. 19നു വൈകീട്ട് 4.15ന് കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്നു പ്രതിഷേധസംഗമം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ്, സി എം നസീര്‍, പി കെ ഫാറൂഖ് സംബന്ധിക്കും.

RELATED STORIES

Share it
Top