എസ് ഡിപിഐ നയവിശദീകരണ യോഗവും അവാര്‍ഡ് ദാനവുംമാന്നാര്‍: എസ്ഡിപിഐ ഇരമത്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നയവിശദീകരണ യോഗവും എസ്എസ്എല്‍സി പ്ലസ് ടു വിജയികള്‍ക്ക് അവാര്‍ഡ് ദാനവും നടത്തി. പൊതുവൂര്‍ രോഹിത് വെമുല നഗറില്‍ നടന്ന യോഗം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് നിസാമുദ്ദീന്‍ ചക്കുളത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എം. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന അവാര്‍ഡ് ദാനം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വേണു ചെന്നിത്തല നിര്‍വഹിച്ചു. ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡ ന്റ് അനീസ് നാഥന്‍ പറമ്പില്‍, എസ്ഡിടിയു മണ്ഡലം പ്രസിഡന്റ് ഷാനവാസ് കുരട്ടിക്കാട് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top