എസ് എം കൃഷ്ണ കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നു

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ ബിജെപിയോട് ഇടയുന്നു. ബിജെപി കഴിഞ്ഞദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മകള്‍ക്ക് ഇടം ലഭിക്കാത്തതാണ് കൃഷ്ണയെ ചൊടിപ്പിച്ചത്.
അടുത്ത പട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കൃഷണ കോണ്‍ഗ്രസ്സിലേക്കു മടങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുകളുണ്ട്.കൃഷ്ണ ബിജെപിയിലെത്തി ഒരു വര്‍ഷമായതിന് തൊട്ടുപിന്നാലെയാണു കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചുപോക്കിന് വഴിയൊരുങ്ങുന്നത്. 50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാദ്യം കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ച കൃഷ്ണ രണ്ടുമാസത്തിനു ശേഷമാണു ബിജെപിയില്‍ ചേര്‍ന്നത്.

RELATED STORIES

Share it
Top