എസ്‌സി വിഭാഗത്തിലെ ഒന്നാംറാങ്ക് ഡോക്ടര്‍ കുടുംബത്തിലേക്ക്

തലശ്ശേരി: മെഡിക്കല്‍ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ സംസ്ഥാന റാങ്ക് പട്ടികയില്‍ എസ്‌സി വിഭാഗത്തില്‍ ഒന്നാം റാങ്ക് തലശ്ശേരിയിലെ ഡോക്ടര്‍മാരുടെ കുടുംബത്തിലേക്ക്.
തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഫിസിഷ്യന്‍ കെ എന്‍ അജിത്കുമാറിന്റെയും ഗൈനക്കോളജിസ്റ്റ് സുജാ അജിത്ത്കുമാറിന്റെയും മകന്‍ രാഹുല്‍ അജിത് ആണ് ഒന്നാം റാങ്ക് നേടിയത്. 10ാംതരം വരെ തലശ്ശേരി സാന്‍ജോസില്‍ പഠിച്ച രാഹുല്‍ അജിത്ത് പാല ചാവറ പബ്ലിക് സ്‌കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങും പൂര്‍ത്തിയാക്കിയത്.
സഹോദരി പൂജ പുതുച്ചേരി ജിപ്മറില്‍ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

RELATED STORIES

Share it
Top