എസ്‌സി, എസ്ടി, ഒബിസി പ്രാതിനിധ്യം കുറവ്്‌

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: നീതിന്യായവകുപ്പുകളിലെ ജാതിവൈവിധ്യത്തെക്കുറിച്ച് ആശങ്കയുണര്‍ത്തി കീഴ്‌ക്കോടതി ജഡ്ജിമാരുടെ എണ്ണത്തെക്കുറിച്ചുള്ള റിപോര്‍ട്ട്. ഇതനുസരിച്ച് പട്ടികജാതി-വര്‍ഗക്കാര്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (എസ്‌സി, എസ്ടി, ഒബിസി) എന്നിവരുടെ പ്രാതിനിധ്യം വളരെ കുറവാണ്.പട്ടികജാതി-വര്‍ഗ, ഒബിസി പ്രാതിനിധ്യം സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 24 ഹൈക്കോടതികള്‍ക്ക് കഴിഞ്ഞ മാസം കത്തയച്ചിരുന്നു. റിപോര്‍ട്ട് പ്രകാരം 11 ഹൈക്കോടതികള്‍ മാത്രമാണ് ഇതിനോട് പ്രതികരിച്ചത്. അവയാണെങ്കില്‍ ചെറിയ സംസ്ഥാനങ്ങളുടെ ചുമതലയുളള ഹൈക്കോടതികളാണ്്. കീഴ്‌ക്കോടതിയിലെ മൊത്തം ജഡ്ജിമാരില്‍ 12 ശതമാനം ഒബിസിയും 14 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരും 12 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുമാണ്. ഉയര്‍ന്ന കോടതികളില്‍ എസ്‌സി, എസ്ടി, ഒബിസി ജഡ്ജിമാരുടെ പ്രാതിനിധ്യത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. കോടതികളിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ഭരണഘടന അനുച്ഛേദം 124 പ്രകാരമാണ് ജഡ്ജിമാരുടെ നിയമനം നടക്കുന്നതെന്നും ഇതുപ്രകാരം എതെങ്കിലും വിഭാഗത്തിന് പ്രത്യേക സംവരണം സാധ്യമല്ലെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ ഈ ഉത്തരം പൂര്‍ണമായിരുന്നില്ല.

RELATED STORIES

Share it
Top