എസ്‌യുസിഐ നേതാവ് ജി എസ് പത്മകുമാര്‍ അന്തരിച്ചു

കോട്ടയം: എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ ജി എസ് പത്മകുമാര്‍ (56) അന്തരിച്ചു. ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്, ജനകീയ പ്രതിരോധസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ബാനര്‍ സാംസ്‌കാരിക സമിതി സംസ്ഥാന കോ- ഓഡിനേറ്റര്‍, ബാനര്‍ മാസിക എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകീട്ട് നാലുമണിക്ക് തൈക്കാട് ശ്മശാനത്തില്‍. രാവിലെ 10 മണി മുതല്‍ ലോ കോളജ് ജങ്ഷനിലുള്ള സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

RELATED STORIES

Share it
Top