എസ്‌കെഐസി 20ാം വാര്‍ഷികം; ഇരുപതിന കര്‍മപദ്ധതികള്‍ദമ്മാം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി സംഘടന സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ (എസ്‌കെഐസി) ദമ്മാം ഘടകം ആറു മാസം നീണ്ടുനില്‍ക്കുന്ന 20ാം വാര്‍ഷികം ആചരിക്കുന്നു. 'ജ്ഞാന വെളിച്ചത്തിലൂടെ സേവന വിശുദ്ധിയിലേക്ക്' എന്ന പ്രമേയത്തില്‍ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനവും നാട്ടിലും വിദേശത്തുമായി നടപ്പിലാക്കുന്ന ഇരുപതിന കര്‍മപദ്ധതികളുടെ പ്രഖ്യാപനവും സപ്തംബര്‍ 28ന് ഉച്ചയ്ക്ക് ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി ഉദ്ഘാടനം, ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഹാദിയയുമായി സഹകരിച്ച് കേരളത്തിന് പുറത്ത് മദ്രസ്സ സ്ഥാപിക്കുക, അന്തര്‍ദേശീയ മലയാള പ്രബന്ധ രചനാ മല്‍സരം, സുവനീര്‍, ലൈബ്രറി, ബുക്ക് ഷെല്‍ഫ്, പ്രശ്‌നോത്തരി മല്‍സരം, പ്രസിദ്ധീകരണ പ്രചാരണം, സെമിനാര്‍, കുടംബ സംഗമം, കുരുന്നുകൂട്ടം, തലമുറ സംഗമം, ചരിത്ര പഠനയാത്ര, പുസ്തക പ്രസിദ്ധീകരണം, ഹെല്‍ത്ത് ക്ലബ്ബ്, സെമിനാര്‍, ക്യാംപ്, ട്രെന്റ് വാര്‍ഷികം, സമാപന പൊതു സമ്മേളനം തുടങ്ങിയ പദ്ധതികളാണ് ആറു മാസത്തിനുള്ളില്‍ നടപ്പിലാക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ലോഗോ പ്രകാശനവും പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാമിലെ മത, രാഷ്ട്രീയ, സാമൂഹിക, സേവന രംഗങ്ങളിലെ നിറ സാന്നിധ്യം ഇബ്രാഹിം മൗലവിക്ക് യാത്രയയപ്പും നല്‍കും. ചടങ്ങില്‍ അശ്ശഖ്‌റ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ റഉൂഫ് ഹുദവി അഞ്ചച്ചവിടി മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ ഫവാസ് ഹുദവി പട്ടിക്കാട്, ശരീഫ് റഹ്മാനി, സക്കരിയ്യ ഫൈസി, അബ്ദുര്‍റഹ്മാന്‍ പൂനൂര്‍, മാഹിന്‍ വിഴിഞ്ഞം, മന്‍സൂര്‍ ഹുദവി, അബ്ദുല്‍ മജീദ് വാഫി, സവാദ് ഫൈസി വര്‍ക്കല സംബന്ധിച്ചു.

RELATED STORIES

Share it
Top