എസ്‌കെഎസ്എസ്എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കംഅമ്പലപ്പുഴ: എസ്‌കെഎസ്എസ്എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാക്കാഴം മസ്ജിദ്  ചീഫ് ഇമാം കുഞ്ഞ് മുഹമ്മദ് ബാഖവി പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ അണിനിരന്ന ഗ്രാന്‍ഡ്  അസംബ്ലി ശ്രദ്ധേയമായി. നവാസ് അന്‍വരി പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഉദ്ഘാടന സെഷനില്‍  യു അഷറഫ് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. സലീം ഫൈസി പതിയാങ്കര പ്രാര്‍ഥന നടത്തി. അഹമ്മദ് നീ ര്‍ക്കുന്നം സ്വാഗതം പറഞ്ഞു. നവാസ് എച്ച് പാനൂര്‍ ആമുഖ പ്രഭാഷണം നടത്തി. മവാഹിബ് അരീപ്പുറം സംസാരിച്ചു. അമീര്‍ ഹുസയ്ന്‍ ഹുദവി ,മലപ്പുറം ക്ലാസ് നയിച്ചു.മോട്ടിവേഷന്‍ ക്ലാസിന് ഡോ.അബ്ദുല്‍ ജബ്ബാര്‍  നേതൃത്വം നല്‍കി. മജ്‌ലിസുന്നൂറിന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്ല ദാരിമി ഐദ്രൂസി നസീഹത്ത് നടത്തി.    ഇന്ന് രാവിലെ ആറിന് ഉസ് വതുല്‍ ഹസന എന്ന വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ് നയിക്കും. റഷീദ് ഫൈസി വെള്ളായിക്കോട്  ക്ലാസ് നയിക്കും.ഷാഹുല്‍ ഹമീദ് മേല്‍മുറി ക്ലാസെടുക്കും. സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം  വിഷയത്തില്‍  ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ ക്ലാസ് നയിക്കും.  സ്‌നേഹ ജാലകം എന്ന സെക്ഷനില്‍ ഖലീല്‍ വാഫി മലപ്പുറം സംസാരിക്കും. മെഡിറ്റേഷന്‍ വിഷയത്തില്‍ ഷെമീം ഫൈസി മഞ്ചേരി ക്ലാസ് നയിക്കും. വൈകിട്ട് 6. 30ന് നീര്‍ക്കുന്നം മസ്ജിദുല്‍ ഇജാബക്ക് സമീപം സമാപന സമ്മേളനം നടക്കും.  മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി അധ്യക്ഷത വഹിക്കും.അഹമ്മദ് അല്‍ഖാസിമി ആമുഖ പ്രഭാഷണം നടത്തും. അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. മവാഹിബ് അരീപ്പുറം സ്വാഗതം ആശംസിക്കും.അബ്ദുര്‍റഹ്മാന്‍ അല്‍ഖാസിമി, പിഎ ശിഹാബുദ്ദീന്‍ മുസ്‌ല്യാര്‍ , നിസാമുദ്ദീന്‍ ഫൈസി, മജീദ് കുന്നപ്പള്ളി സംസാരിച്ചു.

RELATED STORIES

Share it
Top