എസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍കാഞ്ഞങ്ങാട്: എസ്‌ഐയെ അക്രമിച്ച കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊട്രച്ചാലിലെ ഹക്കീ(42)മാണ് അറസ്റ്റിലായത്. ഒഴിഞ്ഞ വളപ്പില്‍ താമസിക്കുന്ന ഭാര്യ നൗഷിതയുടെ വീടിന് നേരെ കല്ലെറിഞ്ഞതിനും സഹോദരി ഭര്‍ത്താവ് മുഹമ്മദിനെ അക്രമിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ പിടികൂടി വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ് കുമാറിനെ മാര്‍ക്കറ്റിനടുത്ത് വച്ച് അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഹക്കീമിനെ കോടതി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top