എസ്റ്റേറ്റ് ജീവനക്കാരനെ കരടി കൊലപ്പെടുത്തി


ചാലക്കുടി: വാല്‍പ്പാറയില്‍ എസ്റ്റേറ്റ് ജീവനക്കാരനെ കരടി കൊലപ്പെടുത്തി. വാല്‍പ്പാറ വാട്ടര്‍ഫാള്‍ എസ്റ്റേറ്റിലെ ജീവനക്കാരനായ സുഫൈര്‍രാജ്(55)നാണ് കൊല്ലപ്പെട്ടത്. തോട്ടത്തിന് സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്തെ മുറിവുകളില്‍ നിന്നാണ് കരടിയാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്തിയത്.  തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതിന് സമീപമുള്ള എസ്റ്റേറ്റ് ക്വോര്‍ട്ടേഴ്‌സിലെ നാലുവയസ്സുകാരനെ പുലി കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളികള്‍ ഭീതിയിലാണ്. സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും ഭയമാണ് ഇവിടെയുള്ളവര്‍ക്ക്. പുലിയാക്രമണത്തെ തുടര്‍ന്ന് വനംവകുപ്പ് പുലിയെ പിടികൂടാന്‍ ഈ മേഖലയില്‍ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂടിന് സമീപം പുലി അടുത്തദിവസം എത്തിയെങ്കിലും കെണിയ്ില്‍പെടാതെ മാറിപോവുകയായിരുന്നു.

RELATED STORIES

Share it
Top