എസ്ബിടിസി സോക്കര്‍ മാനിയ: ഫ്രാങ്കോസ് സെവന്‍സ് ചാംപ്യന്മാര്‍ദമ്മാം: എഫ്‌സി റാക്ക സംഘടിപ്പിച്ച എസ്ബിടിസി സോക്കര്‍ മാനിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രാങ്കോസ് സെവന്‍സ് ഖോബാര്‍ ചാംപ്യന്മാരായി. വാശിയേറിയ കലാശപ്പോരാട്ടം ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രോങ്കോസ്, സൈന്‍ എഫ്‌സി ദമ്മാമിനെ തോല്‍പിച്ചത്. വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും എസ്ബിടിസി സെയില്‍സ് മാനേജര്‍ അബ്ദുസലാം വര്‍ക്കല സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫിയും പ്രൈസ് മണിയും ന്യൂ ഷൂവേള്‍ഡ് മാനേജിങ് ഡയറക്ടര്‍ സക്കീര്‍ കൈമാറി. സമാപന ചടങ്ങില്‍ പ്രമുഖരായ ജാഫര്‍ കൊണ്ടോട്ടി, ഷമീര്‍ കൊടിയത്തൂര്‍, ലിയാഖത്ത്, അബ്ദുല്ല പങ്കെടുത്തു. മികച്ച കളിക്കാരന്‍, കൂടുതല്‍ ഗോള്‍ ആബിദ്, ഗോള്‍ കീപ്പര്‍ ഹസന്‍ (ഫ്രാങ്കോസ്), സ്റ്റോപ്പര്‍ ബാക്ക് യൂസഫ് (ഡയനാമോസ്) എന്നിവര്‍ അര്‍ഹരായി, അബു ഹുസയ്ന്‍, നഷീദ് ചെറുവാടി, നസീര്‍ പുനത്തില്‍ മത്സരം നിയന്ത്രിച്ചു. മഹ്റൂഫ് മഞ്ചേരി, ശറഫു പാറക്കല്‍, നൗഫല്‍ പാരി, ഹിജാസ് വയനാട്, റിയാസ് ചെറുവാടി, സജാദ് പാറക്കല്‍, നവാസ് തൃപ്പനച്ചി, അന്‍വര്‍ വാഴക്കാട്, ഷാഫി കൊടുവള്ളി ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top