എസ്ബിഐ ഭവനവായ്പ : പലിശ നിരക്ക് കുറച്ചുന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്്ബിഐ) ഗാര്‍ഹിക വായ്പാ പലിശനിരക്ക് 8.35 ശതമാനമായി കുറച്ചു. 2022 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണു നടപടി. 30 ലക്ഷം രൂപയില്‍ താഴെ വരുന്ന ഭവന വായ്പയ്ക്കാണ് 8.35 എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് അനുവദിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. പുതിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വരും. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി 2.67 ലക്ഷം രൂപയുടെ സബ്്‌സിഡി പലിശയും ഭവന വായ്പ ഉപഭോക്താക്കള്‍ക്കു ലഭ്യമാവും. 30 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഭവന വായ്പയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. കെട്ടിടനിര്‍മാതാക്കള്‍ക്കും  പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.

RELATED STORIES

Share it
Top