എസ്ബിഐയില്‍ നിക്ഷേപിച്ച പണം തട്ടാന്‍ ശ്രമിച്ചത് പൂെനയില്‍ നിന്നുള്ള ഹാക്കര്‍മാര്‍

കാസര്‍കോട്: സഹകരണ ബാങ്കുകള്‍ ഇന്റര്‍നെറ്റ് ബാങ്കുകള്‍ വഴി എസ്ബിഐയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടന്നത് പൂനയില്‍ നിന്നുള്ള ഹാക്കര്‍മാരെന്ന് തിരിച്ചറിഞ്ഞു. ചെങ്കള സഹകരണ ബാങ്കില്‍ നിന്നും ബേഡകം സഹകരണ ബാങ്കില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന എസ്ബിഐ കാസര്‍കോട് ബ്രാഞ്ചില്‍ നിക്ഷേപിച്ച പണമാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.
ചെങ്കള ബാങ്കില്‍ നിന്ന് 14 ലക്ഷം രൂപയും ബേഡകം ബാങ്കില്‍ നിന്ന് ഏഴു ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപ വെര്‍ച്വല്‍ കറന്‍സി ബിറ്റകോയിനാക്കിയാണ് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ചെങ്കള സഹകരണ ബാങ്ക് നിത്യേന അക്കൗണ്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായത്.
ഉടന്‍ തന്നെ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ഹാക്കര്‍മാര്‍ക്ക് പണം കൈക്കലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കുകള്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടില്ലെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചതായി ചെങ്കള സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു തേജസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലിസും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാനും അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടി സ്വീകരിക്കാനും രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top