എസ്ബിഐയിലേക്ക് എഐഎസ്എഫ് പ്രതിഷേധ മാര്‍ച്ച്

കണ്ണൂര്‍: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കുത്തക കമ്പനികളെ ഏല്‍പിച്ച എസ്ബിഐ നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്ബിഐ മെയിന്‍ ബ്രാഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് എസ്ബിഐ ചെയര്‍മാന്റെ കോലം കത്തിച്ചു.
ജില്ലാ സെക്രട്ടറി എം അഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആദര്‍ശ് ചാവശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശ്രേയ രതീഷ്, എം ഷിബില്‍, കെ ശ്രീയേഷ്, ഇസ്മായില്‍ സംസാരിച്ചു. എ നവ്യ, വിവേക് രവീന്ദ്രന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top