എസ്പി : ശിവപാലിനെ തള്ളി രാംഗോപാല്‍ഇറ്റാവ: സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് പദവി ഒഴിയണമെന്ന ശിവപാല്‍ യാദവിന്റെ ആവശ്യത്തെ തള്ളി രാംഗോപാല്‍ യാദവ്. ശിവപാല്‍ പാര്‍ട്ടി ഭരണഘടന വായിച്ചിട്ടില്ലെന്നും വിഢ്ഡിത്തം പുലമ്പരുതെന്നും അദ്ദേഹം പറഞ്ഞു. പിതാവ് മുലായംസിങ് യാദവിന് അഖിലേഷ് പദവി തിരിച്ചുനല്‍കണമെന്നായിരുന്നു ശിവപാലിന്റെ ആവശ്യം. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാംഗോപാല്‍ യാദവ്. അഖിലേഷിനെ ഈ പദവിയിലേക്ക് എസ്പി ജനറല്‍ബോഡി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് മറ്റൊരാള്‍ക്ക് പദവി കൈമാറാനാവില്ലെന്നും രാംഗോപാല്‍ പറഞ്ഞു.

RELATED STORIES

Share it
Top