എസ്പിസി സമ്മര്‍ ക്യാംപ് നെടുങ്കണ്ടത്ത്
kasim kzm2018-04-05T10:08:18+05:30
നെടുങ്കണ്ടം: സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുടെ ജില്ലാ തല സമ്മര്‍ ക്യാംപ് നെടുങ്കണ്ടത്ത് ആരംഭിച്ചു. ക്യാംപ് വിംഗ്സ് ഓഫ് ഡ്രീംസിന്റെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ നിര്‍വഹിച്ചു. ജില്ലയിലെ 32 സ്കൂളുകളില്‍ നിന്നായി 600 കേഡറ്റുകളും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരും കമ്യൂനിറ്റി പോലിസ് ഓഫിസര്‍മാരും അസിസ്റ്റന്റ് ഓഫിസര്‍മാരും പങ്കെടുത്തു. ജലസ്രോതസുകളുടെ സംരക്ഷണവും, മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയെന്നതാണ് ഇത്തവണ ക്യാംപ് ലക്ഷ്യമാക്കുന്നത്.
ക്യാംപില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 40 പേരെ സംസ്ഥാനതല ക്യാംപിലേയ്ക്ക് തെരഞ്ഞെടുക്കും. ക്യാംപ് ആറിനാണ് സമാപിക്കുന്നത്.
ആറിന് രാവിലെ 8.30 ന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ ജോയിസ് ജോര്‍ജ് എംപി മുഖ്യഅതിഥിയായി പങ്കെടുക്കും. ബോധവല്‍ക്കരണ ക്ലാസുകള്‍, പൊതുജനങ്ങളെയും പോലിസിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാലിന്യ നിര്‍മാര്‍ജനം, ജലസ്രോതസ് സംരക്ഷണ ബോധവല്‍ക്കരണം, ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒന്നരമണിക്കൂര്‍ നീളുന്ന ശുഭയാത്രാ പരിപാടി തുടങ്ങിയവയാണ് ക്യാമ്പിലെ പ്രധാന പരിപാടികള്‍.
മന്ത്രി എം എം മണി, ജില്ലയിലെ എംഎല്‍എമാര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ക്യാംപ് സന്ദര്‍ശിക്കും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം യോഗത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്മോഹന്‍, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ മാനേജര്‍ ഫാ. മാത്യൂ കുഴികണ്ടത്തില്‍, ഹോളിക്രോസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂലി അഗസ്റ്റിന്, അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എആര്‍ ക്യാമ്പ് ഇ ജെ ജോസഫ്, നെടുങ്കണ്ടം എസ്എച്ച്ഒ ഇ കെ സോള്‍ജിമോന്‍ സംസാരിച്ചു.