എസ്പിയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസ് സഖ്യം: മുലായംമെയിന്‍പുരി: സമാജ്‌വാദി പാര്‍ട്ടിയുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയതാണെന്ന് മുലായം സിങ് യാദവ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കരുതെന്ന് താന്‍ അഖിലേഷ് യാദവിനെ ഉപദേശിച്ചിരുന്നു. പക്ഷേ, അഖിലേഷ് അത് അനുസരിച്ചില്ല. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാര്‍ട്ടി തന്നെയാണ്. അല്ലാതെ ജനങ്ങളല്ല-അദ്ദേഹം പറഞ്ഞു. കര്‍ഹക് മേഖലയിലെ ജുനേസ ഗ്രാമത്തില്‍ രക്തസാക്ഷി ധര്‍മേന്ദ്ര യാദവിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെത്തിയ മുലായം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. സഹോദരന്‍ ശിവ്പാല്‍ യാദവ് പുതിയ മുന്നണി രൂപീകരിക്കാന്‍ പോവുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എസ്പിയുടെ ദേശീയ അധ്യക്ഷ പദവി മുലായത്തിന് കൈമാറണമെന്ന് അഖിലേഷിനോട് ശിവ്പാല്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം മറ്റൊരു മതനിരപേക്ഷ മുന്നണി രൂപീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top