എസ്ഡിപിഐ 10ാം വാര്‍ഷികം; ലക്ഷ്യം പൂര്‍ത്തീകരിക്കും വരെ മുന്നേറ്റം തുടരും: മുഹമ്മദ് ഷഫി

കോഴിക്കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) 10ാം വാര്‍ഷികം സംസ്ഥാന വ്യാപകമായി ആഘോഷിച്ചു. കോഴിക്കോട് റീജ്യനല്‍ ഓഫിസില്‍ 10ാം വാര്‍ഷിക പരിപാടി ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മാത്രമല്ല, ദേശം മുഴുവന്‍ ഈ ദിവസം ആഘോഷിക്കുന്ന ദിനം വരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് റിസ്‌വാന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാനസമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എന്‍ജിനീയര്‍ എം എ സലീം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി യു കെ ഡെയ്‌സി, സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി, തേജസ് എംഡി ഫായിസ് മുഹമ്മദ്, പി കെ ബാലസുബ്രഹ്മണ്യന്‍, കെ ഷമീര്‍ വെള്ളയില്‍, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപറമ്പ് സംസാരിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, എസ് സജീവ് പഴകുളം സംസാരിച്ചു. കൊല്ലത്ത് ജില്ലാ വൈസ് പ്രസിഡന്റ് എ കെ ഷരീഫ്, പത്തനംതിട്ടയില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, കോട്ടയത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, ഇടുക്കിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് സുബൈര്‍, എറണാകുളത്ത് ജില്ലാ പ്രസിഡന്റ് വി എം ഷൗക്കത്തലി, തൃശൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ എം ലത്തീഫ്, പാലക്കാട്ട് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, മലപ്പുറത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, കല്‍പറ്റയില്‍ വയനാട് ജില്ലാ പ്രസിഡന്റ് ഹംസ വാര്യാട്, കണ്ണൂരില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാം പതാക ഉയര്‍ത്തി.
ആലപ്പുഴയില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗവും പുന്നപ്ര പഞ്ചായത്ത് 10ാം വാര്‍ഡ് മെംബറുമായ നസീറിന്റെ വിയോഗം കാരണം സ്ഥാപകദിന പരിപാടികള്‍ മാറ്റിവച്ചു. മധുരപലഹാര വിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍, വൃക്ഷതൈ നടീല്‍, മഴക്കുഴി നിര്‍മാണം, ഗൃഹസമ്പര്‍ക്കം തുടങ്ങിയ പരിപാടികളോടെയായിരുന്നു ആഘോഷം. ദുരന്തമേഖലകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിന് വിവിധ മണ്ഡലങ്ങളില്‍ കര്‍മസേന പ്രവര്‍ത്തനം തുടങ്ങി.

RELATED STORIES

Share it
Top