എസ്ഡിപിഐ സൗജന്യ കുടിവെള്ള വിതരണം തുടങ്ങിചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലം താലൂക്കില്‍  രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന അനങ്ങനടി പഞ്ചായത്തിലെ പനമണ്ണ മേഖലയില്‍ എസ്ഡിപിഐ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി.മമ്പുറം തങ്ങള്‍ സ്മാരക കുടിവെള്ള വിതരണം പാര്‍ട്ടി അനങ്ങനടി പഞ്ചായത്ത് സെക്രട്ടറി ഗഫൂര്‍ ഉത്ഘാടനം ചെയ്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ മേഖലയില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് എസ് ഡി പി ഐ നടത്തുന്ന കുടിവെള്ള വിതരണം നിരവധി സാധാരണ കുടുംബങ്ങള്‍ക്ക് പ്രയോജനമാകുന്നുണ്ട് .

RELATED STORIES

Share it
Top