എസ്ഡിപിഐ സ്ഥാപകദിനം ആചരിച്ചു

കണ്ണൂര്‍: എസ്ഡിപിഐ സ്ഥാപകദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നേതാക്കളും പ്രവര്‍ത്തകരും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പാപ്പിനിശ്ശേരി പാറക്കല്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് റഫീഖ് പതാക ഉയര്‍ത്തി. ഹരിതനാട്, ഹരിതഭൂമി പരിസ്ഥിതി കാംപയിന്റെ ഭാഗമായി പ്രദേശത്ത് വൃക്ഷത്തൈകള്‍ നട്ടു. പൗരപ്രമുഖന്‍ മുഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പള്ളി പരിസരവും ഓവുചാലുകളും ശുചീകരിക്കുകയും വീടുകളില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. റസാഖ്, ഷിയാസ്, നിഹാദ് നേതൃത്വം നല്‍കി.
തലശ്ശേരി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാപകദിനം ആചരിച്ചു. ചേറ്റംകുന്ന്, കായ്യത്ത്, മട്ടാമ്പ്രം, തലായി, ഉമ്മന്‍ചിറ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി. മട്ടാമ്പ്രത്ത് പായസം വിതരണം ചെയ്തു. സിറാജ് കൊടുവള്ളി, മിര്‍സാദ്, ജസ്ഫര്‍, സാദിഖ്, അര്‍ഷാദ്  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top