എസ്ഡിപിഐ സെമിനാര്‍ ഇന്ന് തിരൂരില്‍

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനാധിപത്യവും ഭരണകൂടനിലപാടും സെമിനാര്‍ ഇന്ന് തിരൂര്‍ സമുച്ചയം ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകീട്ട് നാലിന് തിരൂര്‍ ബാര്‍ അസോസിയേഷന്‍  പ്രസിഡന്റ് അഡ്വ. എം കെ മൂസ കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മുനീബ് കാരകുന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി ) മുജീബ് ഹസന്‍ (ഐഎന്‍എല്‍), സലാം മൂന്നിയുര്‍ (പിഡിപി), കെ പി റഹ്മത്തുല്ല (പത്രപ്രവര്‍ത്തകന്‍), എ കെ അബ്ദുല്‍ മജീദ് (എസ്ഡിപിഐ ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. കെ സി നസീര്‍ സംസാരിക്കും.

RELATED STORIES

Share it
Top