എസ്ഡിപിഐ സായാഹ്ന ധര്‍ണ ആറിന്

കൊടുങ്ങല്ലൂര്‍: “കാവിയോടുള്ള കാക്കി വിധേയത്വം അവസാനിപ്പിക്കുക” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് വൈകീട്ട് 4.15 ന് ചന്തപ്പുര െ്രെപവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്തുവാന്‍ തീരുമാനിച്ചു.
കൊടുങ്ങല്ലൂരിലെ ക്രൈസ്തവ മത പ്രചാരകരെ ആക്രമിച്ച ആര്‍എസ്എസ് ഗുണ്ടകളേയും, ആല ഓളി പള്ളി ആക്രമിച്ച കാവിഭീകരരേയും പിടികൂടാത്ത പോലിസ് നിലപാട് സംഘ്പരിവാര്‍ കൃമിനലുകള്‍ക്ക് വളമിട്ടു നല്‍കുന്ന നടപടിക്ക് തുല്യമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മജീദ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി അനീസ് പൊന്നാത്ത് സ്വാഗതം പറഞ്ഞു. കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് ഷെമീര്‍ കോതപറമ്പ്, കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ഹര്‍ഷാദ് മതിലകം എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ മനാഫ് കരൂപ്പടന്ന, അനീഷ് എടമുക്ക്, അന്‍സില്‍ എടവിലങ്ങ്, സലാം കൊച്ചുകടവ്, ഷെരീഫ് കരൂപ്പടന്ന പങ്കെടുത്തു.

RELATED STORIES

Share it
Top