എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ അറസ്റ്റ്: തലസ്ഥാനത്തു പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം: എറണാകുളത്ത് പത്ര സമ്മേളനം കഴിഞ്ഞിറങ്ങിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദു ല്‍ മജീദ് ഫൈസിയെയും സംസ്ഥാന നേതാക്കളെയും അന്യായമായ കസ്റ്റഡിയില്‍ എടുത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു. എസ്ഡിപിഐ നേതൃത്വത്തില്‍ നടന്നുവരുന്ന ബഹുജന്‍ മുന്നേറ്റത്തില്‍ അസ്വസ്ഥത പൂണ്ട സിപിഎം പോലിസിനെ ഉപയോഗിച്ച് എസ്ഡിപിഐയെ പൊതുജനമധ്യത്തില്‍ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നാണം കെട്ട ശ്രമങ്ങളെന്നും സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങളില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറി—മാരായ ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര, ജില്ലാ കമ്മറ്റിയംഗം എ ഇബ്രാഹിം കുട്ടി, ജലീല്‍ കരമന, അനസ് മാണിക്യ വിളാകം പങ്കെടുത്തു.

RELATED STORIES

Share it
Top