എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ചെര്‍പ്പുളശ്ശേരി: എസ്ഡിപി ഐ ഷൊര്‍ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി.തൃക്കടീരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ ജബ്ബാര്‍ ഉത്ഘാടനം ചെയ്തു. പുതിയതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്ക് അബ്ദുള്‍ ജബ്ബാര്‍ അംഗത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് എസ്പി അമീറലി, മണ്ഡലം പ്രസിഡണ്ട് മുസ്ഥഫ കുളപ്പുള്ളി, സെക്രട്ടറി ഷരിഫ് തൃക്കടീരി, മണ്ഡലം ജോ: സെക്രട്ടറി ഹംസ തൂത സംസാരിച്ചു.

RELATED STORIES

Share it
Top