എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്ല: മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നു പറയാന്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്ലെന്നു മന്ത്രി എ കെ ശശീന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയോട് ഒരുകാലത്തും വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നവര്‍ അവരുടെ താല്‍പര്യമനുസരിച്ച് വോട്ട് ചെയ്തിട്ടുണ്ടാവാം. പ്രാദേശികവും വ്യക്തിപരവുമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാവാം ചിലയിടങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ യുമായുള്ള ബന്ധം. എസ്ഡിപിഐയെ നിരോധിക്കണമോ, വേണ്ടയോ എന്നതു രാഷ്ട്രീയമായി പിന്നീട് തീരുമാനിക്കേണ്ടതാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പ്രതികരിച്ചു.
എന്‍സിപി എന്നത് ഇടതു മുന്നണിയുടെ ഭാഗമാണെന്നും വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഒരുകാലത്തും ബന്ധം വേണ്ടെന്നാണ് മുന്നണി തീരുമാനമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top