എസ്ഡിപിഐ വിദ്യാര്‍ഥികളെ അനുമോദിച്ചു

കോട്ടയം: എസ്ഡിപിഐ  കോട്ടയം മണ്ഡലം മുണ്ടകം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കോട്ടയം മുനിസിപ്പാലിറ്റി നാലാം വാര്‍ഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച 27 വിദ്യാര്‍ഥികളെ മൊമന്റോ നല്‍കി അനുമോദിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരന്‍ സംക്രാന്തി നസീര്‍ ഉപഹാരങ്ങള്‍ നല്‍കി. മണ്ഡലം സെക്രട്ടറി ഷെഫീഖ് റസാഖ്, ജോ. സെക്രട്ടറി സൈനുദ്ദീന്‍ ബ്രാഞ്ച് പ്രസിഡന്റ് കെ എ അനസ് പങ്കെടുത്തു.

RELATED STORIES

Share it
Top