എസ്ഡിപിഐ വിട്ടുനിന്നു; സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം എല്‍ഡിഎഫിന് നഷ്ടമായി

കടയ്ക്കല്‍: ഇട്ടിവ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയപേഴ്‌സണ്‍ സ്ഥാനം യുഡിഎഫിന്. തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം ഷാനിമോള്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നതോടെ ഇരുകക്ഷികള്‍ക്കും തുല്യ വോട്ടു ലഭിച്ചു.
ഇതോടെ നറുക്കെടുപ്പില്‍ യുഡിഎഫ് അംഗം സൂസന്മ വിജയിക്കുകയായിരുന്നു. മുമ്പ് എസ്ഡിപിഐ  പിന്തുണയോടെ എല്‍ഡിഎഫിലെ ബിന്ദുവാണ് വിജയിച്ചത്. ഇത് വിവാദമായതിനെ തുടര്‍ന്ന് ബിന്ദു രാജി വെച്ചതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

RELATED STORIES

Share it
Top